മനുഷ്യ മഹാശൃംഖല തീർത്തു
1545558
Saturday, April 26, 2025 4:47 AM IST
മൂവാറ്റുപുഴ: ‘വേണ്ട ഹിംസയും ലഹരിയും’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ ജനകീയ കവചം കാന്പയിനിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ മനുഷ്യ മഹാശൃംഖല തീർത്തു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൻ പേഴയ്ക്കാപ്പിള്ളി പായിപ്ര കവല മുതൽ വാഴപ്പിളളി പുളിഞ്ചോട് കവല വരെയാണ് ശൃഖല തീർത്തത്.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പായിപ്ര കവലയിൽ നടന്ന ലഹരിക്കെതിരായ ജാഗ്രതാ സദസ് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു.
കാഷ്മീരിൽ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് തീവ്രവാദത്തിനെതിരെ ദീപം തെളിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു അധ്യക്ഷത വഹിച്ചു.