ക്ലോത്ത് ബാഗുകൾ നിർമിച്ചു
1545256
Friday, April 25, 2025 5:03 AM IST
ഇലഞ്ഞി : സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ കുട്ടികൾ ക്ലോത്ത് ബാഗുകൾ നിർമിച്ചു. ക്യാന്പസ് പ്ലാസ്റ്റിക് മുക്തമായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്ലാസ്റ്റിക് ബാഗുകൾക്കു പകരം തുണിസഞ്ചികളിലാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. സ്കൂളിൽ പ്രധാന സ്ഥലങ്ങളിലെല്ലാം ബിന്നുകൾ സ്ഥാപിച്ച് ബോധവൽക്കരണം നടത്തി.
തരംതിരിച്ച് ഉപയോഗശൂന്യമായ വസ്തുക്കൾ വീട്ടിലും സ്കൂളിലും ശേഖരിക്കുവാൻ പ്രത്യേക നിഷ്കർഷ നൽകി. പരിപാടികളുടെ ഉദ്ഘാടനം ഫാ. ജോണ് എർണ്യാകുളത്തിൽ നിർവഹിച്ചു. ജോജു ജോസഫ് അധ്യക്ഷത വഹിച്ചു.