ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ ത്രിദിന പെറ്റ്സ് ക്യാന്പ് സമാപിച്ചു
1545556
Saturday, April 26, 2025 4:47 AM IST
മൂവാറ്റുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ മൂന്നാമത് ത്രിദിന പെറ്റ്സ് ക്യാന്പിന് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസിൽ കൊടിയിറങ്ങി. ഡീൻ കുര്യാക്കോസ് എംപി കിക്ക് ഔട്ട് 2025-26 ഉദ്ഘാടനം ചെയ്തു. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ, അജയ് വേണു പെരിങ്ങാശേരി, നിത സജീഷ്, ബിജു തോവാള, ഷാജി മാലിപ്പാറ, സബ് ഇൻസ്പെക്ടർ സിബി അച്ചുതൻ, എംജി സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ പുരുഷോത്തമൻ പിള്ള എന്നിവർ ക്ലാസുകൾ നയിച്ചു.
വെബ് ആൻഡ് ക്രാഫ്റ്റ്സ് സിഇഒ ജിലു ജോസഫുമായി അഭിമുഖം നടത്തി. സംസ്ഥാന ഗുരുപൂജ പുരസ്കാര ജേതാവ് എസ്. ബിനു, നഗരസഭാംഗം രാജശ്രീ രാജു എന്നിവർ അതിഥി വചനം നൽകി. എസ്സിഇആർടി മുൻ പരിശീലകൻ ജയ്സണ്‍ പി. ജോസഫ് സംവാദവും, കുരുവിള ജേക്കബ് ക്യാന്പ് ക്വിസും നയിച്ചു. പ്രസംഗം, സംഗീത മത്സരങ്ങൾ, ക്യാന്പ് ക്വിസ്, യോഗ, ക്യാന്പ് പത്രം, കലാനിശ, എയ്റോബിക്സ്, കളിക്കളത്തിൽ എന്നിവയും അരങ്ങേറി.
മദർ സുപ്പീരിയർ സിസ്റ്റർ റെജീന ബഹുമതിപത്ര വിതരണം നടത്തി. സമാപന സമ്മേളനത്തിൽ പ്രവിശ്യാ ലീഡർ മീവൽ എസ്. കോടാമുള്ളിൽ അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ജോയി നടുക്കുടി പുരസ്കാര വിതരണം നടത്തി. ഡിസിഎൽ ദേശീയ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ ക്യാന്പ് പത്രം പ്രകാശനം ചെയ്തു.
ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ സമാപന സന്ദേശം നൽകി. നഗരസഭാംഗം ജിനു മാടേയ്ക്കൽ, പ്രിൻസിപ്പൽ സിസ്റ്റർ റാണിറ്റ്, പ്രധാനാധ്യാപിക സിസ്റ്റർ ആനീസ് മരിയ, തോമസ് കുണിഞ്ഞി, ജനറൽ കണ്‍വീനർ റോയ് ജെ. കല്ലറങ്ങാട്ട്, ക്യാന്പ് ചീഫ് സിബി കണിയാരകം, കണ്‍വീനർ സി.കെ മനോജ് കുമാർ, കൃഷ്ണപ്രസാദ് പനോളിൽ എന്നിവർ പ്രസംഗിച്ചു.
ബെസ്റ്റ് ക്യാന്പ് അംഗങ്ങളായി വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിലെ അരുണ്‍കുമാർ പിൻഗളിനെയും(വഴിത്തല മേഖല), തുടങ്ങനാട് സെന്റ് തോമസ് എച്ച്എസിലെ മീവൽ എസ്. കോടാമുള്ളിലിനെയും (മൂലമറ്റം മേഖല) തെരഞ്ഞെടുത്തു. ബ്രദർമാരായ ഡിജൻസ്, ക്രിസ്റ്റോ, ഡെൽബിൻ, ജോജോ, പ്രവിശ്യാ - മേഖലാ ഭാരവാഹികൾ, ശാഖാ ഡയറക്ടർമാർ എന്നിവരും സംഘാടക സമിതിയും ക്യാന്പിന് നേതൃത്വം നൽകി.