മേയ് 20ലെ പണിമുടക്ക് വിജയിപ്പിക്കണമെന്ന്
1545580
Saturday, April 26, 2025 4:59 AM IST
നെടുമ്പാശേരി: കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് സിഐടിയു നെടുമ്പാശേരി വെസ്റ്റ് കോ ഓർഡിനേഷൻ കമ്മിറ്റി കൺവൻഷൻ ആവശ്യപ്പെട്ടു. അത്താണി ഇഎംഎസ് സ്മാരക ഹാളിൽ ചേർന്ന കൺവൻഷൻ സിഐടിയു ആലുവ ഏരിയാ സെക്രട്ടറി പി.എ. സഹീർ ഉദ്ഘാടനം ചെയ്തു.
എൻ.കെ. ഷാജി അധ്യക്ഷനായി. തമ്പി പോൾ, ടി.വി. പ്രദീഷ്, പി.സി. സോമശേഖരൻ, ഏ.കെ. തോമസ്, എ.എസ്. സുരേഷ്, എൽദോ ഡേവിഡ്, പി.ടി. ബഹനാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ - എൽദോ ഡേവിഡ് (കൺവീനർ) എൻ.കെ. ഷാജി (ജോയിന്റ് കൺവീനർ).