മലയാറ്റൂരിൽ പുതുഞായർ തിരുനാൾ കൊടിയേറി
1545267
Friday, April 25, 2025 5:17 AM IST
കാലടി: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂരിൽ പുതുഞായർ തിരുനാൾ കൊടിയേറി. താഴത്തെ പള്ളിയിൽ രാവിലെയും കുരിശുമുടിയിൽ വൈകിട്ടും കുരിശുമുടി വൈസ് റെക്ടറും മലയാറ്റൂർ പള്ളി വികാരിയുമായ ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റി. കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായി.
താഴത്തെ പള്ളിയിൽ ഇന്ന് രാവിലെ 5.30 ന് ആരാധന, ആറിന് കുർബാന 7.30 ന് പഴയ പള്ളിയിൽ കുർബാന, വൈകിട്ട് 5.30 ന് പഴയ പള്ളിയിൽ രൂപം വെഞ്ചരിപ്പ്. തിരുസ്വരൂപങ്ങൾ പുതിയ പള്ളിയിലേക്ക് ആഘോഷമായി എഴുന്നള്ളിക്കും. തുടർന്ന് ആഘോഷമായ കുർബാന, പ്രസംഗം.
ശനിയാഴ്ച രാവിലെ 5.30 ന് ആരാധന, ആറിനും 7.30 നും വൈകിട്ട് അഞ്ചിനും കുർബാന, പുതുഞായർ തിരുനാൾ ദിനത്തിൽ രാവിലെ 5.30 നും ഏഴിനും കുർബാന, 9.30 ന് പാട്ടുകുർബാന, പ്രസംഗം, ആറിന് കുർബാന.
കുരിശുമുടി ദേവാലയത്തിൽ ഇന്ന് രാവിലെ 5.30 നും 7.30 നും 9.30 നും വൈകിട്ട് 5.30 നും കുർബാന, ശനിയാഴ്ച രാവിലെ 5.30 നും 7.30 നും 9.30 നും വൈകിട്ട് 5.30 നും കുർബാന. പുതുഞായർ ദിനത്തിൽ കുരിശുമുടിയിൽ ഉച്ചയ്ക്ക് 12.05 നും രണ്ടിനും 5.30 നും 6.30 നും 7.30 നും കുർബാന എന്നിവയുണ്ടാകും.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് തിരുനാൾ പ്രദക്ഷിണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.