ദേശീയ അന്തർസർവകലാശാല സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി
1545578
Saturday, April 26, 2025 4:59 AM IST
ആലുവ: ദേശീയ അന്തർ സർവകലാശാല സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ തുടക്കമായി. എംജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സി.ടി. അരവിന്ദകുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
സിൻഡിക്കേറ്റ് അംഗം ഡോ. ജോജി അലക്സ് അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ബിജു തോമസ്, ഡോ. സുജിത്ത് എസ്. നായർ , ഡോ. ബിനു ജോർജ് വർഗീസ്, ഡോ. കെ.പി. ഔസേപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടന മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഭഗവത് യൂണിവേഴ്സിറ്റിയെ 34-9 എന്ന സ്കോറിന് പരാജയപ്പെടുത്തി യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് വിജയിച്ചു.
ഇന്ന് നടക്കുന്ന പുരുഷ, വനിതാ വിഭാഗം മത്സരങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി, സുരേഷ് ജ്ഞാൻ യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി, ഭഗവന്ത് യൂണിവേഴ്സിറ്റി, ശ്രീധർ യൂണിവേഴ്സിറ്റി എന്നീ ടീമുകൾ പങ്കെടുക്കും.