കെആര്‍എല്‍സിസി "പാപ്പാസ്മൃതി' ഇന്ന്
1545583
Saturday, April 26, 2025 4:59 AM IST
കൊച്ചി : കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുസ്മരണ സമ്മേളനം(പാപ്പാസ്മൃതി) ഇന്നു നടക്കും. വൈകുന്നേരം അഞ്ചിന് എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിൽ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിക്കും.
പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കക്കത്തറ, ഹൈബി ഈഡന് എംപി, കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, എറണാകുളം ഗ്രാന്റ് മസ്ജിദ് ഇമാം ഫൈസല്‍ അസ്ഹരി തുടങ്ങിയവർ പ്രസംഗിക്കും.