ചാവറയില്‍ നൃത്ത, സംഗീത ഫെസ്റ്റിവല്‍ 26, 27 തീയതികളില്‍
1545270
Friday, April 25, 2025 5:17 AM IST
കൊച്ചി: ഡല്‍ഹിയിലെ കളേഴ്സ് ഓഫ് ഇന്ത്യ സ്വരാഞ്ജലിയുടെ സഹകരണത്തോടെ നടത്തുന്ന ദേശീയ നൃത്ത സംഗീത ഫെസ്റ്റിവല്‍ 26, 27 തീയതികളില്‍ എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ അരങ്ങേറും.
26ന് വൈകിട്ട് ആറിന് സംഗീതജ്ഞന് തൂലിക ഘോഷും പ്രശസ്ത സിത്താറിസ്റ്റ് സുബ്രത ഡേയും ചേര്‍ന്നുള്ള സംഗീത കച്ചേരിയോടെ ഫെസ്റ്റിവലിന് തുടക്കമാകും.
27ന് വൈകിട്ട് ആറിന് ഒഡിസി നര്‍ത്തകി ഷോമൃത മണ്ഡല്, കഥക് നര്‍ത്തകി സുജയ ഘോഷ്, ബര്‍നാലി സര്‍ക്കാര്‍ എന്നിവരുടെ നൃത്ത അവതരണം ഉണ്ടാകും.