എടക്കുന്ന്-മൂന്നാംപറമ്പ് റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി
1545574
Saturday, April 26, 2025 4:59 AM IST
അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിലെ 9, 10 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന എടക്കുന്ന്-മൂന്നാംപറമ്പ് റോഡിന്റെ നിര്‍മാണോദ്ഘാടനം റോജി എം. ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവൊഴിച്ചാണ് റോഡ് പുനരുദ്ധിക്കുന്നത്.
ഏറെ വര്‍ഷക്കാലമായി സഞ്ചാര യോഗ്യമല്ലാതിരുന്ന റോഡ് അഞ്ചു മീറ്റര്‍ വീതിയിലാണ് നിര്‍മിക്കുന്നത്. വീതിയില്ലാത്ത സ്ഥലങ്ങളില്‍ ഭൂവുടമകള്‍ വിട്ടു നല്കിയ സ്ഥലം ഉള്‍പ്പെടുത്തിയാണ് വീതി കൂട്ടുന്നത്. ഏഴാറ്റുമുഖം പ്രകൃതിഗ്രാമം, അതിരപ്പിള്ളി ടൂറിസ്റ്റ് കേന്ദ്രം എന്നിവിടങ്ങളിലേക്ക് നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ജില്ലാ പഞ്ചായത്തംഗം ഷൈനി ജോര്‍ജ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ.പി. അയ്യപ്പന്, മേരി പൈലി, മേരി ആന്റണി, പഞ്ചായത്തംഗങ്ങളായ ജിജോ പോള്‍, മിനി ഡേവിസ് എന്നിവരും ടെസി പോള്‍, സി.പി. സെബാസ്റ്റ്യന്‍ തുടങ്ങിയവർ പങ്കെടുത്തു.