ഗോതുരുത്തിൽ ദൈവ കരുണയുടെ തിരുനാൾ നാളെ
1545576
Saturday, April 26, 2025 4:59 AM IST
പറവൂർ: ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ദൈവ കരുണയുടെ തിരുനാൾ നാളെ നടക്കും. ഫ്രാൻസിസ് പാപ്പയോടുള്ള ആദര സൂചകമായി ഒൻപത്ദിവസത്തെ ദുഃഖാചരണമായതിനാൽ ഊട്ടുസദ്യയും ആഘോഷങ്ങളും ഒഴിവാക്കിയാണ് തിരുനാൾ നടത്തുന്നത്.
നാളെ രാവിലെ ഒന്പതിന് പ്രസുദേന്തി വാഴ്ച, 9.30ന് കൊടിയേറ്റം, തുടർന്ന് തിരുനാൾ ദിവ്യബലി, വചനപ്രഘോഷണം. തുടർന്ന് പ്രദക്ഷിണം.
ഇന്ന് വൈകിട്ട് 5.30 ന് ദിവ്യബലി, വചനസന്ദേശം. തിരുനാളിന് ആഘോഷങ്ങൾ ഒഴിവാക്കി ലഭിക്കുന്ന തുക ഇടവകയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി ഉപയോഗിക്കുമെന്ന് വികാരി റവ. ഡോ. ആന്റണി ബിനോയ് അറയ്ക്കൽ, സഹവികാരി ഫാ. നിവിൻ കളരിത്തറ എന്നിവർ അറിയിച്ചു.