പഹൽഗാമിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി
1545562
Saturday, April 26, 2025 4:47 AM IST
കോതമംഗലം : കാഷ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് ഗാന്ധി സ്ക്വയറിൽ ദീപം തെളിച്ചു.
നഗരസഭ മുൻ അധ്യക്ഷൻ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ആർ. അജി അധ്യക്ഷത വഹിച്ചു. പി.സി ജോർജ്, അനൂപ് ഇട്ടൻ, സണ്ണി വർഗീസ്, സത്താർ വട്ടകൂടി എന്നിവർ പ്രസംഗിച്ചു.
വാഴക്കുളം: കോണ്‍ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ച് പ്രണാമം അർപ്പിച്ചു. ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ് ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് ആവോലി മണ്ഡലം പ്രസിഡന്റ് ഷിബു ജോസ് പരീക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ്, പഞ്ചായത്തംഗങ്ങളായ വി.എസ്. ഷെഫാൻ, ബിന്ദു ജോർജ്, സൗമ്യ ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.