ആർആർടിക്ക് പുതിയ വാഹനം
1545255
Friday, April 25, 2025 5:03 AM IST
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണിയിലും കവളങ്ങാട് പഞ്ചായത്തിലെ ചെന്പൻകുഴിയിലും ആർആർടിക്ക് പുതിയ വാഹനം വാങ്ങുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും 22,45,632 രൂപ ചെലവഴിക്കുവാൻ സർക്കാർ പ്രത്യേകാനുമതി നൽകി ഉത്തരവായതായി ആന്റണി ജോണ്‍ എംഎൽഎ അറിയിച്ചു.
മൂന്നാർ വനം ഡിവിഷനിൽ നേര്യമംഗലം റേഞ്ചിലെ ഉരുളൻതണ്ണി ക്യാന്പിംഗ് ആൻഡ് പട്രോളിംഗ് സ്റ്റേഷനിലേക്കും ചെന്പൻകുഴി നഗരംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കും റാപിഡ് റെസ്പോണ്‍സ് ടീമിന് വേണ്ടി രണ്ട് വാഹനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി തുക അനുവദിച്ചിരുന്നത്.