പുഴയോരത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അഗ്നിരക്ഷാ സേന
1545560
Saturday, April 26, 2025 4:47 AM IST
പിറവം: ദേശീയ അഗ്നിരക്ഷാ വാരത്തിന്റെ ഭാഗമായി പിറവം നിലയത്തിലെ അഗ്നിരക്ഷാ സേനാഗങ്ങളും സിവിൽ ഡിഫൻസ് പ്രവർത്തകരും ശാന്തിഗിരി കോളജും സംയുക്തമായി പിറവം സ്റ്റേഷൻ പരിധിയിലുള്ള പുഴയോര പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. രാമമംഗലം, മാമലശേരി, പാഴൂർ, പിറവം കടവ്, ആറ്റുതീരം എന്നിങ്ങനെ അപകട സാധ്യത ഏറെയുള്ളതും കൂടുതൽ ആളുകൾ എത്തുന്നതുമായ കുളിക്കടവുകളിലാണ് ബോർഡുകൾ സ്ഥാപിച്ചത്.
അവധിക്കാലത്ത് കുട്ടികൾ ഉൾപ്പടെ നിരവധിപ്പേർ മുൻപരിചയമില്ലാത്ത പുഴയുടെ ഭാഗങ്ങളിൽ ഇറങ്ങി ഉണ്ടാകുന്ന അപകടങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ബോർഡുകൾ സ്ഥാപിച്ചത്. പിറവം സ്റ്റേഷൻ ഓഫീസർ എ.കെ. പ്രഫുൽ നേതൃത്വം നൽകി. അസി. സ്റ്റേഷൻ ഓഫീസർ ഏബ്രഹാം പുന്നൂസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി. അലക്സ്,
കെ.പി. അശ്വന്ത് ലാൽ, പി.കെ. സൈനുൾ ആബിദ്, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ ആർ. വിഷ്ണു, സിവിൽ ഡിഫൻസ് പോസ്റ്റ്വാർഡൻ പി.ഡി. ശങ്കർ, അംഗങ്ങളായ അമൽ പൗലോസ്, ബോബി മാത്യു, ജിൻസി മോൾ, ചാക്കോ ഷിബു, സാറ എലിസബത്ത് സാജു എന്നിവർ പങ്കെടുത്തു.