ദീപിക ഫ്രണ്ട്സ് ക്ലബ് : കോതമംഗലം രൂപത സമിതി ഭാരവാഹികൾ ചുമതലയേറ്റു
1545258
Friday, April 25, 2025 5:03 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്ന കോതമംഗലം രൂപത സമിതി യോഗത്തിൽ ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത ഭാരവാഹികൾ ചുമതലയേറ്റു. വനിത വിഭാഗം പ്രസിഡന്റ് ഷീല രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ മുഖ്യപ്രഭാഷണം നടത്തി.
രൂപത പ്രസിഡന്റ് ഡിഗോൾ കെ. ജോർജ് പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. ഫാ. ജെയ്സണ് നിരവത്ത്, ജോസഫ് മൂലശേരിൽ, ബെറ്റി കോരച്ചൻ, പോൾ ലൂയീസ്, ജേക്കബ് തോമസ് ഇരമംഗലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഡിഗോൾ കെ. ജോർജ് കൊളന്പേൽ വെളിയേൽച്ചാൽ (പ്രസിഡന്റ്), സിബി ജോസ് പൊതൂർ പെരിങ്ങഴ (വൈസ് പ്രസിഡന്റ്), ലോറൻസ് ഏബ്രഹാം ഏനാനിക്കൽ പോത്താനിക്കാട് (ജനറൽ സെക്രട്ടറി), സി.എ. തോമസ് ചരളംകുന്നേൽ കുണിഞ്ഞി (ജോയിന്റ് സെക്രട്ടറി), ടോം ജെ. കല്ലറയ്ക്കൽ മുതലക്കോടം (ട്രഷറർ).
വനിത വിഭാഗം: ഷീല രാജു പാലയ്ക്കൽ കോതമംഗലം (പ്രസിഡന്റ്), എൽസി പത്രോസ് കാളാംപറന്പിൽ കുറുപ്പുംപടി (വൈസ് പ്രസിഡന്റ്), ഡോളി ബെന്നി പരുന്താനിയിൽ തൊമ്മൻകുത്ത് (സെക്രട്ടറി), സിനി ജോസഫ് മാണിവേലിൽ ചീനിക്കുഴി (ജോയിന്റ് സെക്രട്ടറി), ഷീബ സെബാസ്റ്റ്യൻ വട്ടക്കുഴി തഴുവംകുന്ന് (ട്രഷറർ).