കാലടിയിലെ ബസ് ടെർമിനൽ നിർമാണം അശാസ്ത്രീയമെന്ന്: എൽഡിഎഫ് പ്രതിഷേധം
1545577
Saturday, April 26, 2025 4:59 AM IST
കാലടി: യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്ത് ഭരണ സമിതി നിർമിക്കുന്ന ബസ് ടെർമിനൽ ഷോപ്പിംഗ് കോംപ്ലക്സ് അശാസ്ത്രീയമാണന്നാരോപിച്ച് എൽഡിഎഫ് കാലടി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു.
കാലടിസംസ്കൃത യുണിവേഴ്സിറ്റിയുടെ പടിക്കൽനിന്നു തുടങ്ങിയ പ്രകടനം കാലടി പട്ടണം ചുറ്റി പഞ്ചായത്തിന് മുൻമ്പിൽ സമാപിച്ചു. സമരം സിപിഎം അങ്കമാലി ഏരിയ സെക്രട്ടറി കെ.പി. റജീഷ് ഉദ്ഘടനം ചെയ്തു.
ഗോപകുമാർ കാരി കൊത്ത് അധ്യക്ഷനായി. കാലടിയിൽ നടന്ന പ്രതിഷേധത്തിൽ അങ്കമാലി - കാലടി മേഖലയിലെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പങ്കെടുത്തു. പഞ്ചായത്ത് ബസ് സ്റ്റാൻഡ് അടച്ചു പൂട്ടിയതു മൂലം കാലടിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. കൂടാതെ ബസ് സർവീസ് പ്രതി സന്ധിയിലുമാണ്.
പ്രതിഷേധ സമരത്തിൽ എൽഡി എഫ് നേതാക്കളായ എം.ടി. വർഗീസ്, എം. മുകേഷ്, മാത്യൂസ് കോലഞ്ചേരി, ബേബി കാക്കശേരി, ജയ്സൺ പാനികുളങ്ങര, മാർട്ടിൻ മുണ്ടാടൻ, സി ജോ ചൊവ്വരാൻ, എ പി ജിബി എന്നിവർ സംസാരിച്ചു.