ഫാസ്റ്റ് ഫുഡ് മേക്കിംഗ് പരിശീലനം ആരംഭിച്ചു
1545245
Friday, April 25, 2025 4:49 AM IST
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം പൂർത്തിയാക്കിയ കുടുംബങ്ങൾക്ക് ഫാസ്റ്റ് ഫുഡ് മേക്കിംഗ് പരിശീലനം ആരംഭിച്ചു.
പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് താരസജീവ് അധ്യക്ഷയായിരുന്നു. പന്ത്രണ്ട് ദിവസം നീളുന്ന പരിശീലനം ആർസെറ്റിയാണ് നൽകുന്നത്. വിവിധ പഞ്ചായത്തുകളിൽ നിന്നായി മുപ്പത് പേരാണ് പങ്കെടുക്കുന്നത്.