ഇൻഷ്വറൻസ് ആരോഗ്യസുരക്ഷാ പദ്ധതിക്ക് തുടക്കമിട്ടു
1545264
Friday, April 25, 2025 5:17 AM IST
മൂവാറ്റുപുഴ: മർച്ചന്റ്സ് അസോസിയേഷൻ നിവ ബുപ ഇൻഷ്വറൻസ് കന്പനിയുമായി സഹകരിച്ച് മൂവാറ്റുപുഴയിലെ വ്യാപാരി വ്യവസായി അംഗങ്ങളെയും, കുടുംബത്തെയും ഉൾപ്പെടുത്തി ഇൻഷ്വറൻസ് ആരോഗ്യസുരക്ഷാ പദ്ധതിക്ക് തുടക്കമിട്ടു. അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് സീനിയർ മാനേജർ നിമ്മിമോൾ ഉദ്ഘാടനം നിർവഹിച്ചു.
899 രൂപ മുടക്കിൽ 15 ലക്ഷം രൂപയുടെ സുരക്ഷ ലഭിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്കൽ അധ്യക്ഷത വഹിച്ചു.