പ്രതിപക്ഷ വാർഡുകൾക്ക് ഫണ്ടുകൾ അനുവദിക്കുന്നില്ലെന്ന് : കുന്നത്തുനാട്ടിൽ യുഡിഎഫ് ജനപ്രതിനിധികൾ ഉപവസിച്ചു
1545569
Saturday, April 26, 2025 4:53 AM IST
കിഴക്കന്പലം: കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളിലേക്ക് റോഡ് നിർമാണത്തിന് അടക്കം ഫണ്ടുകൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികൾ പഞ്ചായത്തിനു മുന്നിൽ ഉപവാസ സമരം നടത്തി.
കെ.കെ. മീതിയൻ, ടി.എ. ഇബ്രാഹിം, എം.ബി. യൂനസ്, പി.കെ. അബൂബക്കർ, മായാ വിജയൻ എന്നിവരാണ് പഞ്ചായത്തിന് മുന്നിൽ ഉപവാസം സമരം നടത്തിയത്. സമരത്തിന് അഭിവാദ്യമർപ്പിച്ചു ബെന്നി ബഹനാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുൻ വൈസ് പ്രസിഡന്റ് സനിത റഹീം,
കുന്നത്തുനാട് മണ്ഡലം പ്രിസിഡന്റ് കെ.കെ. രമേശ്, പട്ടിമറ്റം മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴിപ്പിള്ളി, മെമ്പർമാരായ ലിസി അലക്സ്, ഷൈനി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, എം.പി. അബൂബക്കർ, മുഹമ്മദ് അഷ്റഫ്, ടി.എച്ച്. അബ്ദുൽ ജബ്ബാർ,
പി.പി. അബൂബക്കർ, ഇ.എം. നവാസ്, കെ.എം. സലിം, നവാസ് പട്ടിമറ്റം, ടി.വി. പരീത്, ടി.വി. ശശി, പി.വി. സുകുമാരൻ,വി.ജി. വാസുദേവൻ, സബിത അബ്ദുൽ റഹ്മാൻ, ധന്യ ഉണ്ണികൃഷ്ണൻ,സി.എം. ഷംനാജ്, ബേബി നാരങ്ങത്തോടൻ തുടങ്ങിയവർ സംസാരിച്ചു.