ഫ്രാന്‍സിസ് പാപ്പയ്ക്ക് പ്രണാമം അര്‍പ്പിച്ചു
1545584
Saturday, April 26, 2025 5:00 AM IST
കൊച്ചി: കുമ്പളങ്ങി പഴങ്ങാട് ഇടവകയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അനുസ്മരണ ബലിയര്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ അനുസ്മരണ സമ്മേളനം ദഹോന് ഭവന് സുപ്പീരിയര്‍ ഫാ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വികാരി ഫാ.സെബാസ്റ്റ്യന്‍ പുത്തന്‍പുരക്കല്‍ അധ്യക്ഷത വഹിച്ചു.
അനുസ്മരണ സമ്മേളനത്തില്‍ ഇടവക പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വില്യം പനക്കല്‍, കോണ്‍ഗ്രസ് സംസ്ഥാന മീഡിയ കമ്മിറ്റി അംഗം ജോസഫ് മാര്ട്ടിന് കളത്തിവീട്ടില്‍, പള്ളുരുത്തി ബ്ലോക്ക് മെമ്പര്‍, സാബു തോമസ്,
സെന്റ് ആന്‍സ് കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ ജാസ്മിന്, ഫാ.സേവ്യര്‍ തൈപ്പാടത്ത്, ഇടവക ശുശ്രൂഷ സമിതി കണ്‍വീനര്‍ ജോയ് കമ്പംതോടത്ത്, സെക്രട്ടറി ഷൈനി ബോണിഫസ് എന്നിവര്‍ പ്രസംഗിച്ചു.