ലഹരിക്കെതിരേ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി സമാപിച്ചു
1545240
Friday, April 25, 2025 4:38 AM IST
കൊച്ചി: രാജ്യത്തെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നുവന്ന ദ്വിദിന പരിശീലന പരിപാടി സമാപിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സിനോ സേവി സമാപനസന്ദേശം നല്കി. വിവിധ വിഷയങ്ങളില്‍ മാസ്റ്റര്‍ ട്രെയ്നര്‍മാരായ ഫ്രാന്‍സീസ് മൂത്തേടന്, ഡോ.കെ. ആര് . അനീഷ് , ഡോ. ജാക്സണ് തോട്ടുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, ഡോ. ദയാ പാസ്ക്കല്‍, ബാബു പി.ജോണ്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
ലഹരി ക്കെതിരെ പൊതുജനങ്ങളില്‍ അവബോധം നല്‍കുക, സ്കൂള്‍ ,കോളജ്, യൂത്ത് ക്ലബ്ബ് എന്നിവ വഴി യുവാക്കള്‍ക്കിടയില്‍ കാമ്പയിന് നടത്തുക, ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി കൗണ്‍സലിംഗും ആവശ്യമായവര്‍ക്ക് ഡി അഡിക്ഷന് കേന്ദ്രങ്ങളില്‍ എത്തിച്ചു ചികിത്സയും നല്‍കുക എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ "നശാ മുക്ത് ഭാരത് അഭിയാന്റെ ' പ്രധാന ലക്ഷ്യങ്ങള്‍.
മാസ്റ്റര്‍ വോളണ്ടിയേഴ്സിനുള്ള തുടര്‍ പരിശീലനം ഇനി ഓണ്‍ലൈന്‍ വഴി തുടരും. 75 പേര് പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ലഹരി വിരുദ്ധ ക്ലാസുകള്‍ക്ക് സാമൂഹ്യ നീതി വകുപ്പിന്റെ സേവനം ലഭ്യമാണ്.