അഗ്രി ടൂറിസം ഏകദിന പരിശീലന പരിപാടി
1545565
Saturday, April 26, 2025 4:53 AM IST
കോതമംഗലം: ആർടി ക്ലബും കോഴിക്കോട് എൻഐടിയും സംയുക്തമായി അഗ്രി ടൂറിസം എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി നടത്തി. കോതമംഗലം എംഎ കോളജ് സ്റ്റഡീസ് സെന്ററിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം കെ.കെ. ദാനി ഉദ്ഘാടനം ചെയ്തു. ആർടി ക്ലബ് പ്രസിഡന്റ് ഡോ. ജോ ജോസഫ് അധ്യക്ഷത വഹിച്ചു.
ഡോ. എസ്.എസ്. ശ്രീജിത്ത്, നബാഡ് ഡിഡിഎം അജീഷ് ബാലു, കാപ്കോ സിഇഒ സുനിൽ സിറിയക്, ചെയർമാൻ സേവ്യർ ജോസഫ്, ഡോ. ജയലഷ്മി, റിസർച്ച് അസിസ്റ്റന്റ് വീണ, ഹരിത ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് എം.എം ജോസഫ് എന്നിവർ പ്രസംഗിച്ചു.