അഖിലകേരള സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെന്റിന് ആദിശങ്കരയിൽ ഇന്ന് തുടക്കം
1545582
Saturday, April 26, 2025 4:59 AM IST
കാലടി: ആദിശങ്കര എൻജിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ ആദിശങ്കര കപ്പിന് വേണ്ടിയുളള അഖിലകേരള സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെന്റിന് ആദിശങ്കര എൻജിനീയറിംഗ് കോളജ് മൈതാനത്ത് ഇന്ന് തുടക്കമാകും. 18 കോളജുകളിൽ നിന്നും ടീമുകൾ മത്സരിക്കും.
വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. ശനിയാഴ്ച രാവിലെ ഒന്പതിന് ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. 28ന് ടൂർണമെന്റ് സമാപിക്കും.
ഇന്ത്യൻ ക്രിക്കറ്റ് ടീം താരം ബേസിൽ തമ്പി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. പൊതുജനങ്ങൾക്കും മത്സരം കാണാൻ അവസരമുണ്ട്.