വീടുകൾ കുത്തിത്തുറന്ന് കവർച്ച: ആസാം സ്വദേശി പിടിയിൽ
1545547
Saturday, April 26, 2025 4:13 AM IST
പെരുമ്പാവൂർ: വീടുകൾ കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ ആസാം നൗഗോൺ സ്വദേശി അമിത്തി(27)നെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബറിൽ പോഞ്ഞാശേരി കനാൽ ജംഗ്ഷൻ ഭാഗത്തുള്ള മുജീബ് റഹ്മാന്റെ വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് പ്രതി കവർച്ച നടത്തിയത്.
പിന്നീട് ഇയാളുടെ വാടക വീടിന്റെ വാതിൽ കുത്തിത്തുറന്ന് അവിടെ താമസിച്ചിരുന്നയാളുടെ മൊബൈൽ ഫോണും പണവും കവർന്നു. തുടർന്ന് കഴിഞ്ഞ ജനുവരി 23ന് വെങ്ങോല ഷാപ്പുംപടി സ്വദേശിനിയുടെ വീട്ടിനുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും ഇയാൾ തന്നെ മോഷ്ടിച്ചിരുന്നു. ഈ കേസിൽ പിടിയിലായി ചോദ്യം ചെയ്തപ്പോഴാണ് പോഞ്ഞാശേരിയിലെ മോഷണവിവരവും പറഞ്ഞത്.
ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം റാസിഖ്, എസ്. ശിവപ്രസാദ്, എഎസ്ഐ അഷറഫ്, സീനിയർ സിപിഒമാരായ രെജിത്ത് രാജൻ, ബിനീഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.