ആലുവ മുനി. ബസ് സ്റ്റാൻഡ് ശോച്യാവസ്ഥയ്ക്കെതിരേ പ്രതിഷേധം
1545246
Friday, April 25, 2025 4:49 AM IST
ആലുവ: ദിവസേന ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ആലുവ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ശോച്യാവസ്ഥയ്ക്കെതിരേ ബിജെപി ആലുവ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിന് മുന്നിൽ പ്രതിഷേധിച്ചു.
എറണാകുളം നോർത്ത് ജില്ലാ സെക്രട്ടറി എ. സെന്തിൽകുമാർ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ. പത്മകുമാർ, കൗൺസിലർമാർ തുടങ്ങിയവർ പ്രസംഗിച്ചു.