കെഎസ്ആർടിസി ബസിലിടിച്ച് പോലീസ് ജീപ്പ് മറിഞ്ഞു
1545260
Friday, April 25, 2025 5:03 AM IST
മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട പോലീസ് ജീപ്പ് കെഎസ്ആർടിസി ബസിലിടിച്ച് മറിഞ്ഞു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ വാളകം ജംഗ്ഷനിൽ ഇന്നലെ രാവിലെ ഒന്പതോടെയാണ് അപകടം. തൃപ്പൂണിത്തുറ കേരള ആംഡ് പോലീസ് ബറ്റാലിയന്റെ രണ്ടംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
എറണാകുളം ഭാഗത്തുനിന്ന് പോത്താനിക്കാടിന് പോവുകയായിരുന്ന പോലീസ് ജീപ്പിന്റെ ടയർപൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ വരികയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ച് മറിയുകയായിരുന്നു. ആർക്കും പരിക്കില്ല. അപകടത്തിൽ പോലീസ് ജീപ്പ് ഭാഗികമായി തകർന്നു.