തുറമുഖ വികസനത്തിന് പ്രചോദനമാകാന്‍ "റീസര്‍ജന്റ് കൊച്ചിന്'
1545269
Friday, April 25, 2025 5:17 AM IST
കൊച്ചി: വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതോടെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ശോഭ മങ്ങിയെന്ന പരാതികള്‍ക്ക് മറുപടിയും പരിഹാരവുമായി പോര്‍ട്ട്ട്രസ്റ്റ് മുന്‍ ചെയര്മാന് എന്‍. രാമചന്ദ്രന്.
ഇദ്ദേഹത്തിന്റെ പഠന ഗ്രന്ഥമായ ‘റീസര്‍ജന്റ് കൊച്ചിന്-ദി പാസ്റ്റ്, ദി പ്രസന്റ് ആന്‍ഡ് ദി ഫ്യൂച്ചര്‍ ഓഫ് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ആന്‍ഡ് ഇറ്റ്സ് ഹിന്റര്‍ലാന്റ് എന്ന പുസ്തകത്തിലാണ് കൊച്ചി തുറമുഖ വികസനത്തിന്റെ തടസങ്ങളും മുന്നേറ്റത്തിനുള്ള നവസാധ്യതകളും വിശകലന വിധേയമാക്കുന്നത്.
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തോടെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രസക്തി കുറയുമെന്ന വാദത്തെ വെല്ലുവിളിക്കുന്ന അദ്ദേഹം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് രണ്ട് തുറമുഖങ്ങളും അത്യാവശ്യമാണെന്ന് വാദിക്കുന്നു. കൊണാര്‍ക്ക് പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഉടന്‍ പുറത്തിറങ്ങും.