ഇടപ്പള്ളി പള്ളിയില്‍ തിരുനാൾ കൊടിയേറി
1545545
Saturday, April 26, 2025 4:13 AM IST
കൊച്ചി: ചരിത്ര പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ. ആന്റണി മടത്തുംപടി കൊടിയേറ്റി. മേയ് ഒന്നിന് വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നളളിക്കും. മൂന്ന്, നാല് തീയതികളിലാണ് പ്രധാന തിരുനാള്‍. എട്ടാമിടം 10നും 11 നും.
വിശുദ്ധന്റെ തിരുസ്വരൂപം മേയ് ഒന്നിന് വൈകിട്ട് 4.30 ന് സാഘോഷം പുറത്തേക്ക് എഴുന്നള്ളിക്കും. കോഴിനേര്ച്ചയാണ് പ്രധാന വഴിപാട്. നേര്‍ച്ചയായി ലഭിക്കുന്ന കോഴികളെ ലേലത്തില്‍ വിറ്റഴിക്കും.