കപ്പലിൽ പീഡനം: യുവാവ് പിടിയിൽ
1545268
Friday, April 25, 2025 5:17 AM IST
ഫോർട്ടുകൊച്ചി: ലക്ഷദീപ് യാത്രാ കപ്പലായ പറളിയിൽ വച്ച് നാലരവയസുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ യാത്രക്കാരനായ കടമത്ത് ദ്വീപ് സ്വദേശിയായ സമീർ ഖാനെ (20) ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. ലക്ഷദ്വീപിൽ നിന്നു കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും നാലര വയസുകാരനും. അമ്മ ഉറങ്ങിപ്പോയ സമയത്ത് മീനുകളെ കാണിച്ചു തരാമെന്ന് പറഞ്ഞ് കുട്ടിയെ കൂടെക്കൂട്ടി ടോയ്ലെറ്റിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം കുട്ടിയുടെ അമ്മ കപ്പലിലെ ജീവനക്കാരോട് പരാതിപ്പെട്ടു.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും കോസ്റ്റൽ പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതി മോഷണ കേസിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.