ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചു
1545241
Friday, April 25, 2025 4:38 AM IST
അങ്കമാലി: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരേ അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. മെഴുകുതിരി കത്തിച്ചും ഭീകര വിരുദ്ധ സത്യപ്രതിജ്ഞ ചെയ്തും നടത്തിയ പ്രതിഷേധത്തില്‍ അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റു മാവേലി, ഡിസിസി സെക്രട്ടറിമാരായ കെ.പി. ബേബി,
പി.വി. ജോസ്, മാത്യു തോമസ്, പി.വി. സജീവന്, എസ്.ബി. ചന്ദ്രശേഖര വാര്യര്‍, പൗലോസ് കല്ലറയ്ക്കല്‍, ഷൈജോ പറമ്പി, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. കെ.എസ്.ഷാജി, യുഡിഎഫ് കണ്‍വീനര്‍ ടി.എം. വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.