എടിഎം കൗണ്ടറിൽ പാന്പിനെ കണ്ടത് പരിഭ്രാന്തി പരത്തി
1545253
Friday, April 25, 2025 4:49 AM IST
കോതമംഗലം: ബാങ്കിന്റെ എടിഎം കൗണ്ടറിൽ പാന്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ പാന്പിനെ കണ്ടെത്താനായില്ല. ചെറിയപള്ളിത്താഴത്തെ എടിഎം കൗണ്ടറിൽ ഇന്നലെ രാവിലെയാണ് സംഭവം.
പണമെടുക്കാൻ എത്തിയ വനപാലകനാണ് പാന്പിനെ ആദ്യം കണ്ടത്. വിവരം അറിയിച്ചതിനേതുടർന്നെത്തിയ ബാങ്ക് മാനേജരും പാന്പിനെ കണ്ടു. പാന്പിനെ പിടികൂടാൻ സ്ഥലത്തെത്തിയ സ്നേക്ക് റസ്ക്യൂവറായ മാർട്ടിൻ മേക്കമാലി എടിഎം കൗണ്ടർ പരിശോധിച്ചെങ്കിലും പാന്പിനെ കണ്ടെത്താനായില്ല.