സെലിബ്രിറ്റി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് കിരീടം ഹിപ്പോ ഹിറ്റേഴ്സിന്
1545567
Saturday, April 26, 2025 4:53 AM IST
കളമശേരി: സിനിമ, ടെലിവിഷന്‍ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി (സിസിഎഫ്) കളമശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ടില്‍ നടത്തിയ ബ്രാഞ്ച്എക്സ് സിസിഎഫ് പ്രീമിയര്‍ ലീഗില്‍ കിരീടം ഹിപ്പോ ഹിറ്റേഴ്സിന്. കലാശപ്പോരാട്ടത്തില്‍ സാജു നവോദയയുടെ ഗോറില്ല ഗില്ഡേഴ്സിനെയാണ് ലുക്ക്മാന്‍ ഓണറായുള്ള ഹിപ്പോ തോല്‍പ്പിച്ചത്.
132 റണ്‍സെടുത്ത ഹിപ്പോയുടെ ജയം 27 റണ്‍സിനായിരുന്നു. ഹിപ്പോ ഹിറ്റേഴ്സ് താരവും സംവിധായകനുമായ ജീന്‍ പോള്‍ ലാലാണ് മാന്‍ ഓഫ് ദി മാച്ച്. രാവിലെ നടന്ന ആദ്യ സെമിയില്‍ അഖില്‍ മാരാരുടെ ഫിനിക്സ് പാന്തേഴ്സിനെ 13 റണ്‍സിന് തോല്‍പ്പിച്ചാണ് ഗോറില്ല ഗില്‍ഡേഴ്സ് ഫൈനലില്‍ പ്രവേശിച്ചത്.
രണ്ടാം സെമിയില്‍ ആന്റണി പെപ്പെയുടെ റൈനോ റേഞ്ചേഴ്സിനെതിരെ 21 റണ്‍സിനായിരുന്നു ഹിപ്പോ ഹിറ്റേഴ്സിന്റെ ജയം.