ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് അങ്കമാലിയിൽ സ്വീകരണം
1545573
Saturday, April 26, 2025 4:53 AM IST
അങ്കമാലി: യാക്കോബായ സഭ അങ്കമാലി മേഖലയുടെ നേതൃത്വത്തിൽ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് അങ്കമാലിയിൽ സ്വീകരണം നൽകി.മേഖലയിലെ 45 ഓളം പള്ളികളുടെ നേതൃത്വത്തിൽ അങ്കമാലി സെയ്ന്റ് മേരീസ് സൂനോറൊ കത്തീഡ്രലിലാണ് സ്വീകരണം ഒരുക്കിയത്. വിശ്വാസി സമൂഹം അങ്കമാലി ബാങ്ക് ജംഗ്ഷനിൽ നിന്നും ബാവയെ പള്ളിയിലേയ്ക്ക് സ്വീകരിച്ചാനയിച്ചു.
തുടർന്ന് നടന്ന സ്വീകരണ സമ്മേളനം മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത, എല്യാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ റോജി എം. ജോൺ, അൻവർ സാദത്ത്,
അങ്കമാലി മുനിസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ, മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എംഎൽഎ പി.ജെ. ജോയി, ജിസിഡിഎ ഡയറക്ടർ ബോർഡംഗം അഡ്വ. കെ.കെ. ഷിബു, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, അങ്കമാലി ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
വർഗീസ് അരീയ്ക്കൽ കോർഎപ്പീസ്ക്കോപ്പ ഭക്തിപ്രമേയവും റോയി കോച്ചാട്ട് കോർഎപ്പിസ്ക്കോപ്പ അനുശോചന പ്രമേയവും ബേബി ജോൺ കോർഎപ്പീസ്ക്കോപ്പ വിശ്വാസപ്രഖ്യാപന പ്രമേയവും അവതരിപ്പിച്ചു.