ആശാ വർക്കർമാർക്ക് സൗജന്യ യൂണിഫോം നൽകി
1545248
Friday, April 25, 2025 4:49 AM IST
ആലുവ : ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ പതിനെട്ട് ആശാ വർക്കർമാർക്കും സൗജന്യ യൂണിഫോം നൽകി. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് വിതരണം ഉദ്ഘാടനം ചെയ്തു.
ആശാ വർക്കർമാർക്ക് 2,000 രൂപ വീതം മാസം നൽകാൻ പഞ്ചായത്ത് തീരുമാനിച്ചതിന് പിന്നാലെയാണ് യൂണിഫോമുകളും സൗജന്യമാക്കിയത്. ആസൂത്രണ സമിതിക്കും സർക്കാരിന്റെയും തുക കൈമാറാനുള്ള അനുവാദത്തിനായി പഞ്ചായത്ത് കമ്മിറ്റി തീരുമാനം അയച്ചിരിക്കുകയാണ്.