ദന്പതികൾ സഞ്ചരിച്ച ബൈക്ക് മീഡിയനിലിടിച്ച് യുവാവ് മരിച്ചു
1545266
Friday, April 25, 2025 5:17 AM IST
അങ്കമാലി: ദേശീയപാത ആലുവ-അങ്കമാലി റൂട്ടിൽ ദന്പതികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മീഡിയനില്‍ ഇടിച്ച് യുവാവ് മരിച്ചു.
ഇടുക്കി മണിയാറന്‍കുടി പെരുങ്കാല കുന്നത്തുപാറയില്‍ (കിഴക്കേടത്ത്) പരേതനായ സുധന്റെ മകൻ കെ.എസ്. പവിജിത്ത് (25) ആണ് മരിച്ചത്. ഭാര്യ കീരിത്തോട് സ്വദേശി ആഗ്നസിന് പരിക്കേറ്റു. ഇരുവരും കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.
സംസ്കാരം ഇന്ന് രാവിലെ 10ന് മണിയാറന്‍കുടി സെന്റ് മേരീസ് പള്ളിയില്‍. അമ്മ: ബിന്ദു. സഹോദങ്ങള്‍ സുബിന്, അനഘ, അപര്‍ണ.