ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു
1545548
Saturday, April 26, 2025 4:13 AM IST
വരാപ്പുഴ: വേളാങ്കണ്ണി യാത്രയ്ക്കായി സ്കൂട്ടറിൽ മകളോടൊപ്പം ബന്ധുവീട്ടിലേക്ക് പോകവെ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ഒളനാട് വാളൂരാൻ വീട്ടിൽ സൂസി സ്കറിയ (55) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ആറോടെയായിരുന്നു അപകടം.
ചേരാനല്ലൂർ സിഗ്നൽ കവലയിൽ വച്ചു ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ സൂസിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്നു പുത്തൻപള്ളി സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: പോൾ സ്കറിയ (റിട്ട. ഫാക്ട് ജീവനക്കാരൻ). മക്കൾ: നീതു സ്കറിയ (സൗദി), നിഖില സ്കറിയ. അപകടത്തിൽ നിസാര പരിക്കേറ്റ മകൾ നിഖിലയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.