പട്ടിമറ്റത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
1545237
Friday, April 25, 2025 4:38 AM IST
കിഴക്കമ്പലം: ജമ്മു കാശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് പട്ടിമറ്റം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റം ടൗണിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു. കർഷക ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എ.പി. കുഞ്ഞു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷെരീഫ് പ്രതിജ്ഞാപാചകം ചൊല്ലിക്കൊടുത്തു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ കെ.എം. പരീത് പിള്ള, കെ.ജി. മന്മഥൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി.ജി. വാസുദേവൻ, അനീഷ് പുത്തൻപുരയ്ക്കൽ, സി.എ. നവാസ്, എം.പി. ജോസഫ്, വി.എം. മുഹമ്മദ്, സാജു എം. ചെറിയാൻ, ടി.എ. ഹമീദ്, കെ.എം. ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.