മേയേഴ്സ് കപ്പ്: ബൈക്ക്-കാര്‍ റേസ് മേയില്‍
1545236
Friday, April 25, 2025 4:38 AM IST
കൊച്ചി: കൊച്ചി നഗരസഭ മേയേഴ്സ് കപ്പ് -2025ന്റെ ഭാഗമായി മേയ് മൂന്ന്, നാല് തീയതികളില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ ബൈക്ക്-കാര്‍ റേസ് നടത്താന്‍ നഗരസഭാ സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനിച്ചു.
മേയ് മൂന്നിന് കാര്‍ റേസും നാലിന് ബൈക്ക് റേസുമാണ് നടത്തുക. സിആര്‍സി, കെഎംഎ എന്നീ ക്ലബുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റേസിംഗ് മത്സരത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തന സന്ദേശം ഉയര്‍ത്തിപ്പിടിക്കും.
കൂടാതെ ഓഗസ്റ്റില്‍ വുഷു മത്സരങ്ങളും, ഫോര്‍ട്ടുകൊച്ചിയില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണമെന്റും, പള്ളുരുത്തിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും, സൈക്കിള്‍ റേസും സംഘടിപ്പിക്കാനും തീരുമാനിച്ചു.
ജില്ലാ ഭരണകൂടവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി ലഹരി വിരുദ്ധ കായികമത്സരങ്ങള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ കായികകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എ. ശ്രീജിത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.