കേരളത്തിൽ പണത്തിനുവേണ്ടി എന്തുംചെയ്യുമെന്ന അവസ്ഥ: പി.കെ. ശ്രീമതി
1545235
Friday, April 25, 2025 4:38 AM IST
വൈപ്പിൻ: പണത്തിനുവേണ്ടി എന്തും ചെയ്യുന്ന നിലയിലെത്തിരിക്കുകയാണ് സാംസ്കാരിക കേരളമെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പി.കെ. ശ്രീമതി.
സിപിഎം വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ഒന്നിനു നടക്കുന്ന നുഷ്യശൃംഖലയുടെ പ്രചാരണത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ ഗൗരീശ്വരത്ത് സംഘടിപ്പിച്ച ജനകീയ കാൻവാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീമതി. അതിമഹത്തായ സംസ്കാരമുള്ള കേരളത്തെ ബാധിച്ചിട്ടുള്ള ഏറ്റവും വലിയ വിപത്താണ് മയക്കുമരുന്ന്.
ഇതിനെതിരെ സമൂഹമൊന്നടങ്കം അണിനിരക്കണമെന്നും ശ്രീമതി ആഹ്വാനംചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് രാധിക സതീഷ് അധ്യക്ഷയായി. ടി.വി. അനിത, സിപിഎം ഏരിയ സെക്രട്ടറി എ.പി. പ്രനിൽ, എം.ബി. ഷൈനി, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, സിപ്പി പള്ളിപ്പുറം എന്നിവർ സംസാരിച്ചു.