വീട്ടിൽനിന്നു കാണാതായ വയോധിക മരിച്ചനിലയിൽ
1545088
Thursday, April 24, 2025 10:19 PM IST
പറവൂർ: ബുധനാഴ്ച വീട്ടിൽനിന്നു കാണാതായ വയോധികയെ ഒഴിഞ്ഞ പറന്പിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരുന്പടന്ന കല്ലുചിറ കൊച്ചുതറ പരേതനായ ശ്രീധരന്റെ ഭാര്യ മീനാക്ഷി (74) ആണ് മരിച്ചത്.
വീടിനു സമീപത്തെ പൊക്കാളി പാടശേഖരത്തിലെ കെട്ടുകളിൽ ചൂണ്ടയിടാറുള്ള ഇവർ ഇതിനായി ബുധനാഴ്ച രാവിലെ വീട്ടിൽനിന്നു പോയതാണ്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണ് മരിച്ചതാണെന്നാണു പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. മക്കൾ: ഷീബ, സിനേഷ്, സ്മിത. മരുമക്കൾ: ദിനേശൻ, ഷെമി, ബാബുക്കുട്ടൻ.