പുരുഷന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി
1545086
Thursday, April 24, 2025 10:19 PM IST
തൃപ്പൂണിത്തുറ: പുഴയിൽ ഒഴുകിയെത്തിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. എരൂർ പുതുശേരി വീട്ടിൽ ഹസന്റെ മകൻ നൗഫലിന്റെ (39) മൃതദേഹമാണ് ഇരുന്പുപാലത്തിനടുത്ത് പേട്ട പുഴയിൽ ഇന്നലെ ഉച്ചയോടെ കണ്ടത്.
ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹത്തിന് രണ്ടു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.