ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു
1545001
Thursday, April 24, 2025 4:27 AM IST
കോതമംഗലം : ആന്റണി ജോണ്‍ എംഎൽഎയുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി പിണ്ടിമന പഞ്ചായത്തിൽ നാല് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
വേട്ടാന്പാറ കടുക്കാസിറ്റി, കുളങ്ങാട്ടുകുഴി ബസ് സ്റ്റാൻഡ് ജംഗ്ഷൻ, മാലിപ്പാറ ചർച്ച് ജംഗ്ഷൻ, അടിയോടി ഓക്സിജൻ ബയോ ഡൈവേഴ്സിറ്റി പാർക്ക് എന്നീ നാല് പ്രധാന കവലകളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ ആന്റണി ജോണ്‍ എംഎൽഎ അതാത് കേന്ദ്രങ്ങളിൽ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റഷീദ സലിം, ബ്ലോക്ക് പഞ്ചായത്തംഗം ലിസി ജോസഫ്, സിബി പോൾ, ടി.കെ കുമാരി, ജിൻസ് മാത്യു, എസ്.എം അലിയാർ, ഫാ. ജോഷി നിരപ്പേൽ, പി.എം മുഹമ്മദാലി, ബിജു പി. നായർ, എം.എം ജോസഫ്, അജിലാൽ മീരാൻ, വി.കെ കുഞ്ഞ്, ടി.എസ് സതീഷ് എന്നിവർ പങ്കെടുത്തു.