പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ചു
1545000
Thursday, April 24, 2025 4:26 AM IST
മൂവാറ്റുപുഴ : ജമ്മു കാഷ്മീരിലെ പഹൽഗാമിൽ ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മൂവാറ്റുപുഴ, മഞ്ഞള്ളൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികൾ പ്രണാമം അർപ്പിച്ചു.
മൂവാറ്റുപുഴ ഗാന്ധി പ്രതിമയ്ക്ക് മുന്പിൽ മെഴുകുതിരി തെളിയിച്ചു കൊല്ലപ്പെട്ടവരുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു.
യുഡിഎഫ് ചെയർമാൻ കെ.എം. സലിം ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ്സാബു ജോണ് അധ്യക്ഷത വഹിച്ചു.