കാലാവസ്ഥാ വ്യതിയാനം: പ്രഭാഷണം സംഘടിപ്പിച്ചു
1544999
Thursday, April 24, 2025 4:26 AM IST
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) ലീഡർ ഇൻസൈറ്റ് പ്രഭാഷണ പരമ്പരയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കുസാറ്റ് മൈക്രോബയോളജി, മറൈൻ ബയോളജി, ബയോകെമിസ്ട്രി വിഭാഗം മേധാവി പ്രഫ. ഡോ. മുഹമ്മദ് ഹത അബ്ദുള്ള പ്രഭാഷണം നടത്തി. കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമാണെന്ന് അംഗീകരിച്ചേ മതിയാകൂ എന്ന് അദ്ദേഹം പറഞ്ഞു.
ചെറിയ ദ്വീപുകൾ അപ്രത്യക്ഷമാകുന്ന പ്രതിഭാസം നിസാരമായി കാണാനാകില്ല. സമുദ്രത്തിലെ ചൂട് കൂടുന്നത് ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആർക്ടിക്, അന്റാർട്ടിക് മേഖലയിൽ ഐസ് ഉരുകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
ആന്റി മൈക്രോബിയൽ വിഷയങ്ങൾ ഗൗരവതരമായ പഠനങ്ങൾക്ക് വിധേയമാക്കണം. മൃഗങ്ങളെയും പക്ഷികളെയും സസൂക്ഷ്മം നിരീക്ഷിച്ചാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാൻ അധ്യക്ഷത വഹിച്ചു.