കോതമംഗലം ബ്ലോക്കിൽ 46 കോടിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം
1544998
Thursday, April 24, 2025 4:26 AM IST
കോതമംഗലം : ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ 46 കോടിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന വാർഷിക അവലോകന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു.
820440 തൊഴിൽ ദിനങ്ങളാണ് ഈ വർഷം 10 പഞ്ചായത്തുകളിലുമായി വിഭാവനം ചെയ്തിട്ടുള്ളത്. 12000 തൊഴിലാളികൾക്കായി 30 കോടി രൂപയുടെ തൊഴിൽ വരുമാനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് തയാറാക്കുന്നത്. വന്യ മൃഗശല്യം രൂക്ഷമായ ആറ് പഞ്ചായത്തുകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി യോഗം ചേരും.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജോമി തെക്കേക്കര അധ്യക്ഷത വഹിച്ചു. ബിഡിഒ സി.ഒ അമിത പ്രസംഗിച്ചു.