വാഴക്കൃഷി വിളവെടുപ്പ്
1544997
Thursday, April 24, 2025 4:26 AM IST
കൂത്താട്ടുകുളം : മേഖലാ റസിഡന്റ്സ് അസോസിയേഷന്റെയും കൂത്താട്ടുകുളം ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കൂത്താട്ടുകുളത്തെ പോലീസ് ക്വാർട്ടേഴ്സ് വളപ്പിൽ നടത്തിവരുന്ന ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള വാഴ കൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പ് ഉദ്ഘാടനം കൂത്താട്ടുകുളം എസ്ബിഐ ബ്രാഞ്ച് മാനേജർ രഞ്ജിത്ത് രാജൻ നിർവഹിച്ചു.
കഴിഞ്ഞ ആറു വർഷമായി പോലീസ് ക്വാർട്ടേഴ്സ് വളപ്പിൽ മത്സ്യകൃഷിയടക്കം വിവിധയിനം കൃഷികൾ നടത്തിവരികയാണ്. ഹരിത സമൃദ്ധി കാർഷിക വികസന സമിതി പ്രസിഡന്റും റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടറുമായ കെ. മോഹനൻ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ അമിത കെ. ജോർജ്, കാർഷിക വികസന സമിതി സെക്രട്ടറി മാർക്കോസ് ഉലഹന്നാൻ, ജനമൈത്രി പോലീസ് കണ്‍വീനർ പി.സി മർക്കോസ്, മുൻ റസിഡന്റ്സ് മേഖലാ പ്രസിഡന്റ് ബേബി ആലുങ്കൽ, എസ്ബിഐ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.