ലഹരിക്കെതിരായ സന്ദേശവുമായി ഫുട്ബോൾ പ്രീമിയർ ലീഗ് നടത്തി
1544996
Thursday, April 24, 2025 4:26 AM IST
മൂവാറ്റുപുഴ: രാസലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശം ഉയർത്തി, പായിപ്ര സൊസൈറ്റിപ്പടി യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രീമിയർ ലീഗ് എസ്പിഎൽ സീസണ്- 1 സംഘടിപ്പിച്ചു.
പായിപ്ര എഴുത്താനിക്കാട്ട് ടർഫിൽ ഒരാഴ്ച നീണ്ടുനിന്ന മത്സരത്തിൽ നാട്ടിലെ യുവജനങ്ങൾ ഒന്നിച്ച് അണിനിരന്നു.
ഈസ്റ്റർ ദിനത്തിൽ നടന്ന ഫൈനലിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ട്രാഫിക് എസ്ഐ സിദ്ധിക് നിർവഹിച്ചു. യുവജന കൂട്ടായ്മ കണ്‍വീനർ എം.ആർ. വിഷ്ണു അധ്യക്ഷത വഹിച്ചു.