അംബേദ്ക്കറെ ചേർത്ത് പിടിച്ചത് ബിജെപി സർക്കാരെന്ന്
1544994
Thursday, April 24, 2025 4:26 AM IST
മൂവാറ്റുപുഴ : അംബേദ്ക്കറെ ചേർത്ത് പിടിച്ചത് ബിജെപി സർക്കാരാണെന്ന് കർഷകമോർച്ച ദേശീയ ഉപാധ്യക്ഷൻ ജയസൂര്യൻ. അംബേദ്ക്കർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബിജെപി ഈസ്റ്റ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ അബേദ്കർ ജയന്തി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1990ൽ അംബേദ്ക്കർക്ക് ഭാരതരത്ന നൽകി ആദരിക്കുകയും പഞ്ചതീർത്ഥം, അംബേദ്ക്കർ ഫൗണ്ടേഷൻ തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയതും ചെയ്തത് ബിജെപി സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി സജീവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ അരുണ്‍ പി. മോഹൻ, സൂരജ് ജോണ്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എസ് സത്യൻ, സി.എം മോഹനൻ എന്നിവർ പ്രസംഗിച്ചു.