ലഹരിക്കെതിരെ മനുഷ്യമഹാശൃംഖല
1544992
Thursday, April 24, 2025 4:26 AM IST
മൂവാറ്റുപുഴ: ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ ജനകീയ കവചം കാന്പയിനോടനുബന്ധിച്ച് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ പായിപ്ര കവല മുതൽ പുളിഞ്ചോട് കവല വരെ മനുഷ്യമഹാ ശൃംഖല നടത്തും. ഇതിന്റെ പ്രചാരണാർഥം ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാത സവാരി സംഘടിപ്പിച്ചു.
കിഴക്കേക്കര പന്പ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രഭാത സവാരി വണ്‍വേ ജംഗ്ഷനിൽ സമാപിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു, മുൻ ബ്ലോക്ക് സെക്രട്ടറി സജി ജോർജ്, നഗരസഭ പ്രതിപക്ഷ നേതാവ് ആർ. രാകേഷ് എന്നിവർ പ്രസംഗിച്ചു.