അഖില കേരള വോളിബോൾ ടൂർണമെന്റ്
1544990
Thursday, April 24, 2025 4:17 AM IST
പഴങ്ങനാട് : പഴങ്ങനാട് സെന്റ് അഗസ്റ്റിൻ വോളിക്ലബ് പഴങ്ങനാട് സംഘടിപ്പിക്കുന്ന വി.സി. ആന്റണി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കുവേണ്ടിയും കെ. സഹദേവൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കു വേണ്ടിയും നടത്തുന്ന രണ്ടാമത് അഖില കേരള വോളിബോൾ ടൂർണമെന്റ് ഇന്നു മുതൽ 26വരെ തീയതികളിൽ പഴങ്ങനാട് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.
ഇന്ന് വൈകുന്നേരം നടക്കുന്ന ടൂർണമെന്റ് രക്ഷാധികാരിയും ഇടവക വികാരിയുമായ റവ. ഡോ. പോൾ കൈപ്രൻപാടൻ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ഫ്രാൻസിസ് തോമസ് അധ്യക്ഷത വഹിക്കും. വാർഡ് പ്രതിനിധി ഷീബ ജോർജ് ആശംസ അർപ്പിക്കും. സെക്രട്ടറി ജോയ് പോൾ സ്വാഗതവും ജോയിന്റ് കൺവീനർ ബിജു സ്റ്റീഫൻ നന്ദിയും പറയും. വൈകുനേരം ഏഴിനാണ് മത്സരം.