ദേശീയ അന്തർ സർവകലാശാല സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് യുസി കോളജിൽ
1544989
Thursday, April 24, 2025 4:17 AM IST
ആലുവ: ദേശീയ അന്തർ സർവകലാശാല പുരുഷ-വനിത സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ 29 വരെ ആലുവ യുസി കോളജിൽ നടക്കും. 25ന് രാവിലെ 9.30 ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സി.റ്റി അരവിന്ദകുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 25 പുരുഷ- വനിതാ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഒരു ദിവസം എട്ട് മത്സരങ്ങൾ വരെ നടക്കും. എം ജി സർവകലാശാല സിൻഡിക്കേറ്റംഗം ഡോ. ബിജു തോമസ്, ഡോ. ബിനു ജോർജ് വർഗീസ്, പ്രിൻസിപ്പൽ ഡോ. മിനി ആലീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.